44
തിരുവനന്തപുരം: എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കരുതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകളായ ടിന്‍, അലുമിനിയം, സ്റ്റീല്‍, കാര്‍ഡ്ബോര്‍ഡ്, പേപ്പര്‍, ഗ്ലാസ്, സെറാമിക്‌സ് തുടങ്ങിയവ കൊണ്ടു നിര്‍മിച്ചവയില്‍ പൊതിയാം. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ അറിയിച്ചു.
കൃത്രിമ നിറങ്ങളും രാസവസ്തുക്കളും അടങ്ങിയ മഷിയാണ് അച്ചടിക്കായി ഉപയോഗിക്കുന്നത്.അതിനാല്‍ പത്രക്കടലാസില്‍നിന്ന് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാനിടയുണ്ട്. ഇത് അര്‍ബുദത്തിന് വരെ കാരണമാകാം.