പ്രിയപ്പെട്ട മിര്‍ഫാദേ.. നിനക്ക് നോമ്പ് മുറിക്കണ്ടേ, പരീക്ഷ എഴുതണ്ടേ തേങ്ങലടക്കാനാവാതെ അധ്യാപകരും പ്രിയപ്പെട്ടവരും…,,,
മന്ദലാംകുന്ന്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെയുണ്ടായ വാ,ഹനാപക,ടത്തില്‍ പൊലിഞ്ഞത് ഒരു നാടിന്റെയാകെ പ്രതീക്ഷയായിരുന്ന മിര്‍ഫാദ്. പൊന്നാനി കര്‍മ്മ റോഡിലുണ്ടായ ബൈക്കപകടമാണ് ഈ പത്താംക്ലാസുകാരന്റെ ജീവന്‍ കവര്‍ന്നത്. നോമ്പുതുറക്കാനും, പരീക്ഷയെഴുതാനും കാത്തുനിന്ന പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തിയാണ് മിര്‍ഫാദിന്റെ മടക്കം..
ഞായറാഴ്ച പകല്‍ മുഴുവന്‍ നോമ്പെടുത്ത്, കൂട്ടുകാരായ നിദാഷിനും ഷാഫിക്കുമൊപ്പം ‘കമ്പയിന്‍ സ്റ്റഡി’ നടത്താനാണ് മിര്‍ഫാദ് വീട്ടില്‍ നിന്നിറങ്ങിയത്. പഠിക്കുന്നതിനിടയിലുള്ള വീഡിയോ ഉമ്മ റസീനയ്ക്ക് അയച്ചുകൊടുക്കുമ്പോഴും ആ ഉമ്മ കരുതിയിരുന്നില്ല, അത് മകന്റെ അവസാന ദൃശ്യങ്ങളാകുമെന്ന്. പഠനം കഴിഞ്ഞ് നോമ്പുതുറക്കാന്‍ മിര്‍ഫാദ് എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഉമ്മയെ തേടിയെത്തിയത് മകന്റെ അപകട വാര്‍ത്തയായിരുന്നു.
വൈകുന്നേരം 4 മണിയോടെ കര്‍മ്മ റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. എടപ്പാള്‍ ആശുപത്രിയില്‍ നിന്നും കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..
‘പ്രിയ ശിഷ്യനെ കാണാന്‍ കണ്ണീരോടെ എത്തിയ സുധ ടീച്ചര്‍ക്കും മറ്റ് അധ്യാപകര്‍ക്കും മിര്‍ഫാദ് എഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു. പ്രവാസലോകത്തുനിന്നും ഓടിയെത്തിയ പിതാവ് മുഹമ്മദുണ്ണിയും, ഉമ്മയും, സഹോദരങ്ങളായ മിര്‍ഷാദും മിര്‍ഫാഷും അലമുറയിട്ട് വിളിച്ചിട്ടും മിര്‍ഫാദ് മൗനമായി കിടന്നു. ?സ്‌കൂളുകളിലും പള്ളികളിലും നാടൊന്നാകെ പ്രാര്‍ത്ഥനയോടെ കാത്തിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു..
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ വാഹനത്തിന്റെ വേഗത അല്പം കുറച്ചിരുന്നെങ്കില്‍ ആ ജീവന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടാകുമായിരുന്നു എന്ന വലിയൊരു സന്ദേശമാണ് ഈ വിയോഗം നല്‍കുന്നത്. അസീസ് മന്ദലാംകുന്ന് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് ഈ നൊമ്പരവാര്‍ത്ത പുറംലോകം അറിഞ്ഞത്..




