ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ അപകടം ; ഉയരത്തില്‍ നിന്നും വീണ് യുവാവ് മ,രിച്ചു

ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ അപകടം ; ഉയരത്തില്‍ നിന്നും വീണ് യുവാവ് മ,രിച്ചു

മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മ,രിച്ചു. കാര്‍ത്തികപ്പള്ളി ചെറുകീരത്ത് സുരേഷ്‌കുമാര്‍ (42) ആണ് മ,രിച്ചത്.

അശ്വതി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ എത്തിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു അപകടം. ഉയരത്തില്‍ നിന്നും താഴേക്ക് വീണ സുരേഷിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അപകടം.

പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാന്‍ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാന്‍ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Scroll to Top