ഐഫോണ്‍ ഫോള്‍ഡിന് വില 2 ലക്ഷത്തിനു മുകളില്‍; ഒരുങ്ങുന്നത് വമ്പന്‍ സ്‌പെക്‌സില്‍
ആപ്പിള്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണ്‍ ഇക്കൊല്ലം പുറത്തിറങ്ങുമെന്ന് സൂചന. ആപ്പിളിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറില്‍ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ടെക് വിദ?ഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ‘ഐഫോണ്‍ ഫോള്‍ഡ്’ എന്നാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്. ഐഫോണ്‍ 18 സീരീസ് മോഡലുകള്‍ക്കൊപ്പമാകും കമ്പനി ഫോള്‍ഡബിള്‍ സെ?ഗ്മെന്റിലുള്ള തങ്ങളുടെ ആദ്യ ഫോണ്‍ പുറത്തിറക്കുകയെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് പോലെ പുസ്തകം തുറക്കുന്ന രീതിയിലുള്ള ഡിസൈന്‍ ആയിരിക്കും ഇതിനെന്ന് കരുതപ്പെടുന്നു. എന്നാല്‍ സാംസങ്, ഗൂഗിള്‍ ഫോണുകളേക്കാള്‍ വീതിയേറിയ ഡിസൈന്‍ ഐഫോണിന്. ദീര്‍ഘകാലം ഈടുനില്‍ക്കുന്നതിനായി ടൈറ്റാനിയം അലോയ് കേസിംഗും സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചുള്ള ഹിഞ്ചും ആയിരിക്കും ഇതില്‍ ഉപയോഗിക്കുക.
ഫോള്‍ഡബിള്‍ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്‌ക്രീനിലെ മടക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡിസ്‌പ്ലേയാണ് ആപ്പിള്‍ വികസിപ്പിക്കുന്നത്. ഉള്ളില്‍ 7.8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഒഎല്‍ഇഡി സ്‌ക്രീനും പുറത്ത് 5.5 ഇഞ്ചിന്റെ പാനലും ഉണ്ടാകും. മടക്കുമ്പോള്‍ ഫോണ്‍ ഒതുക്കമുള്ളതാകും. രണ്ട് സ്‌ക്രീനുകളിലും പഞ്ച്-ഹോള്‍ സെല്‍ഫി ക്യാമറകള്‍ ഉണ്ടായിരിക്കും. ഡിസൈന്‍ കനം കുറയ്ക്കുന്നതിനായി ഫേസ്-ഐഡി ഒഴിവാക്കി, പവര്‍ ബട്ടണില്‍ ടച്ച്-ഐഡി നല്‍കാനാണ് സാധ്യത.
വരാനിരിക്കുന്ന ഏറ്റവും പുതിയ എ20 പ്രോ ചിപ്സെറ്റായിരിക്കും ഫോള്‍ഡബിള്‍ ഐഫോണില്‍ ഉപയോഗിക്കുക. 12GB റാം ഫോണിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 256 ജിബി, 512 ജിബി, 1 ടിബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.
ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും പുതിയ മോഡലില്‍ ഉപയോഗിക്കുക. 5,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിള്‍ ഉല്‍പന്നങ്ങള്‍ സാധാരണയായി പ്രീമിയം വിലയിലാണ് വരുന്നത്. ഫോള്‍ഡബിള്‍ ഫോണും പ്രതീക്ഷിക്കുന്നത് വിലയേറിയ സെ?ഗ്മെന്റിലാണ്. യു.എസില്‍ ഏകദേശം 2,400 ഡോളര്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആനുപാതികമായി ഏകദേശം 2,15,000 രൂപ മുതല്‍ ആയിരിക്കും ഇന്ത്യയിലെ വില ആരംഭിക്കാന്‍ സാധ്യത. സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 7നേക്കാള്‍ (ഏകദേശം 1,74,999 രൂപ) ഉയര്‍ന്ന നിരക്കാണിത്.
നിലവില്‍ സാംസങ്, വണ്‍പ്ലസ്, മോട്ടറോള, വിവോ ബ്രാന്‍ഡുകള്‍ ആധിപത്യം പുലര്‍ത്തുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ആപ്പിള്‍ വരുന്നതോടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




