ചൗക്കി: ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ചൗക്കി ശാഖ കമ്മിറ്റി ഓഫീസില്‍ റംസാന്‍ റിലീഫ് വിതരണം സംഘടിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ തുക വിതരണം ചെയ്തു. റംസാന്‍ മാസത്തിന്റെ ആത്മീയ സന്ദേശമായ സഹാനുഭൂതിയും സഹകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനമാണ് കേഎംസിസിയുടേതെന്ന്.. എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞു.
ശുകൂര്‍ മുക്രി അധ്യക്ഷതവഹിച്ചു, കരീം ചൗക്കി സ്വാഗതം പറഞ്ഞു. എരിയാല്‍ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു,സുലൈമാന്‍ ചൗക്കി, ഹമീദ് എസ് എച്ച്,അബ്ദുള്ള കോട്ടകുന്ന്, സിറാജ് പോസ്റ്റ്, സകീര്‍ കെ കെ,ഗഫൂര്‍ അക്കരകുന്ന്. നാച്ചു കുന്നില്‍, സുലൈമാന്‍ തോരവളപ്പ്, സലാം കുഞ്ഞാലി, ഹനീഫ് തോരവളപ്പ്,സത്താര്‍ കുണ്ടത്തില്‍, നിസാം. സംബന്ധിച്ചു. നസീര്‍ കല്ലന്‍കൈ നന്ദിയും പറഞ്ഞു..




