കാഞ്ഞിരപ്പൊയിലിലും കറുകവളപ്പിലും വീണ്ടും പുലിഭീതി

മടിക്കൈ : കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിമേഖലയായ
കാഞ്ഞിരപ്പൊയില്‍, കറുകവളപ്പ് പ്രദേശങ്ങള്‍ വീണ്ടും പുലിഭിതിയില്‍.
ഞായറാഴ്ച രാത്രി കറുകവളപ്പ് റബ്ബര്‍ത്തോട്ടത്തില്‍ തെരുവുനായയെ
കടിച്ചുകൊന്ന നിലയില്‍ കണ്ടിരുന്നു. പുലി കടിച്ചുകൊന്നതാണെന്ന്
നാട്ടുകാര്‍ പറയുമ്പോഴും വനംവകുപ്പ് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.
കറുകവളപ്പിലെ ആര്‍.ജോഷിയുടെ പണിതീരാത്ത വീടിനുമുന്നില്‍ കൂട്ടിയിട്ട
പൂഴിയില്‍ രക്തക്കറയും പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാദം
പതിഞ്ഞതും പരിശോധിച്ചു. വീടിന് 150 മീറ്റര്‍ അകലെയാണ്
റബ്ബര്‍ത്തോട്ടത്തില്‍ നായയെ കൊന്ന നിലയില്‍ കണ്ടത്. കഴുത്തിന്
ആഴത്തിലുള്ള മുറിവുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച കാഞ്ഞിരപ്പൊയിലിലെ പിക്കപ്പ് വാന്‍ ഡ്രൈവറായ ജാഫര്‍ കറുകവളപ്പ് റോഡിന് കുറുകെ ചാടിയ പുലിയെകണ്ടിരുന്നു. അഞ്ചുദിവസത്തിന് ശേഷമാണ് അതേ പ്രദേശത്ത് നായയെ കടിച്ച്‌കൊന്ന നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ മരുതോം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ആര്‍.ബാബുവും പി.ആര്‍.ടി. അനില്‍ കൃഷ്ണനും സ്ഥലം സന്ദര്‍ശിച്ചു.

Scroll to Top