റംസാനില്‍ സേവനത്തിന്റെ സന്ദേശം; 100 ഡയാലിസിസിന് ചിലവ് ഏറ്റെടുത്ത് ബടക്കന്‍ ഫാമിലി

കാഞ്ഞങ്ങാട് : പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സേവനം നല്‍കി വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിലെ രോഗികള്‍ക്ക് കാരുണ്യഹസ്തവുമായി ചിത്താരിയിലെ ബടക്കന്‍ ഫാമിലി.

പരിശുദ്ധ റംസാന്‍ മാസത്തോടനുബന്ധിച്ച് ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണ പദ്ധതിയില്‍ പങ്കാളികളായി 100 ഡയാലിസിസിനാവശ്യമായ മുഴുവന്‍ ചിലവും ഏറ്റെടുത്താണ് ബടക്കന്‍ ഫാമിലി മാതൃകാപരമായ ഈ കാരുണ്യ പ്രവര്‍ത്തനം നടത്തിയത്.

ചിത്താരി ഡയാലിസിസ് സെന്ററിന്റെ തുടക്കത്തില്‍ തന്നെ സെന്ററിന് ആവശ്യമായ യു.പി.എസ് സംവിധാനം നല്‍കുകയും കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി രോഗികളുടെ ഡയാലിസിസിനുള്ള ചെലവ് ഏറ്റെടുക്കുകയും ചെയ്ത ബടക്കന്‍ ഫാമിലി ഈ റംസാനിലും സഹായഹസ്തം നീട്ടിയിരിക്കുകയാണ്.

സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ബടക്കന്‍ ഫാമിലി അംഗമായ അബ്ദുള്ള ബടക്കല്‍ ഡയാലിസിസ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഷാഹിദ് പുതിയവളപ്പിലിന് ചെക്ക് കൈമാറി. ചടങ്ങില്‍ ഡയാലിസിസ് സെന്റര്‍ യു.എ.ഇ പ്രതിനിധി റഷീദ് കുളിക്കാട്, ബടക്കന്‍ ഫാമിലി അംഗങ്ങളായ ഷാഫി പി ബി, ഉസ്മാന്‍ പി ബി, റാഷിദ് പി ബി, നിസാര്‍ പി ബി, സിദ്ധീഖ് പി ബി, ഗുല്‍സാര്‍ പി ബി, ഷബീര്‍ പി ബി, ഹയാന്‍ പി ബി, നുഹ്‌മാന്‍പി ബി, ജുബൈര്‍ പി ബി എന്നിവര്‍ പങ്കെടുത്തു.

Scroll to Top