ഉച്ചയ്ക്ക് ജുമാനിസ്‌കാരന്തരം മരുതടുക്കം മഖാം സിയറത്തിനു സയ്യിദ് അലി തങ്ങള്‍ കല്ലടക്കുറ്റി നേതൃത്വം നല്‍കും വൈകുന്നേരം 6മണിക്ക് സയ്യിദ് മുബഷിര്‍ ആദൂര്‍ തങ്ങള്‍ പ്രാരംഭ പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും,
വാട്‌സാപ്പ് കുട്ടായ്മ സെക്രട്ടറി സിറാജ് സ്വാഗതം ആശംസിച്ച് കൊണ്ട് സംസാരിക്കും പ്രസിഡന്റ് ഫാറൂഖ് അധ്യക്ഷത വഹിക്കും. കല്ലടക്കുറ്റി മുന് ഖത്തീബ് സാലിഹ് അല്‍ മദനി വയനാട് ഉദ്ഘാടനം നിര്‍വക്കും, മഹല്ല് ഖത്തീബ് ഉമര്‍ സആദി മട്ടന്നൂര്‍ ഉദ്‌ബോധന പ്രസംഗം നടത്തും,
മഹല്ല് ഖത്തിബ് ഒലിദ് അടുക്കം,ബേടകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ദാമോദരന്‍ ആശംസ അറിയിച്ചു കൊണ്ട് സംസാരിക്കും.
തുടര്‍ന്ന് നാഹ്‌തെ ശരീഫിനും ബുര്‍ദ മജ്‌ലിസിനും ഇന്ത്യക്ക് അകത്തു പുറത്തുമായി നിരവധി വേദികളില്‍ യാത്ര തുടരുന്ന മൂഹിന് ഖദിരീ ബാംഗ്ലൂര്‍ നേതൃത്വം നല്‍കും
സമാപന കുട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. പവിത്രമായ അന്നദാനത്തോട് കുടി പരിപാടിക്ക് സമാപ്തി കുറിക്കും.




