ടോള്‍ പ്ലാസ- യൂസര്‍ ഫീസ് കാസര്‍കോടിന് വന്‍ പ്രഹരം – എന്‍.സി.പി (എസ്)

കാസര്‍കോട്: ദേശീയപാത അതോറിറ്റിയുടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനം വന്‍ ടോള്‍ നിരക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കാസര്‍കോട് ജില്ലക്കാര്‍ മംഗലാപുരം പോകണമെങ്കില്‍ ചാലിങ്കാല്‍, കുമ്പള, തലപ്പാടി തുടങ്ങി മൂന്ന് സ്ഥലങ്ങളില്‍ ടോള്‍ പിരിവ് നല്‍കേണ്ടിവരും. കുമ്പള ആരിക്കാടി പ്രദേശത്തുള്ളവര്‍ 22 കിലോമീറ്ററിനുള്ളില്‍ രണ്ട് സ്ഥലത്ത് ടോള്‍ ഫീസ് നല്‍കണം.
കുമ്പള ടോള്‍ബൂത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ എന്‍.സി.പി(എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുമ്പള ടോള്‍ പ്ലാസ പ്രവര്‍ത്തനം, ടോള്‍ പിരിവ് കുമ്പള ആരിക്കാടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരീം ചന്തേര, സംസ്ഥാന സെക്രട്ടറി ബാലന്‍, വൈസ് പ്രസിഡന്റ് രാജു കൊയ്യാന്‍, ട്രഷറര്‍ ബെന്നി നാഗമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ, നാരായണന്‍ മാസ്റ്റര്‍, സുബൈര്‍ പടുപ്പ്, സിദ്ദീഖ് കൈക്കമ്പ, ഉദിനൂര്‍ സുകുമാരന്‍, ഒ.കെ. ബാലകൃഷ്ണന്‍, എ.വി. അശോകന്‍, എ.ടി. വിജയന്‍, ദാമോദര വെള്ളിക, മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹമൂദ് കൈക്കമ്പ, ബ്ലോക്ക് ഭാരവാഹികളായ ഹമീദ് ചേരങ്കൈ, സമീര്‍ അണങ്കൂര്‍, നാസര്‍ പള്ളം, രാഹുല്‍ കാഞ്ഞങ്ങാട്, ഖദീജ മൊഗ്രാല്‍, സീനത്ത്, സതീശന്‍, ഹാരിസ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Scroll to Top