വി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സാമൂഹിക സാംസ്‌കാരിക രംഗത്ത് പൈക്കയില്‍ പ്രവര്‍ത്തിച്ചു വരുന്ന മൈത്രി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബാലടുക്കയില്‍ വെച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമവും നോമ്പു തുറയും വേറിട്ട ഒരു അനുഭവമായിരുന്നു
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറം മനുഷ്യര്‍ എല്ലാം ഒന്നാണെന്നു മനസ്സിലാക്കി കൊടുത്ത ഒന്നായിരുന്നു ഈ സംഗമം.
നാടിന്റെ നാനാ തുറകളില്‍പ്പെട്ട അഞ്ഞൂറിലധികം പേര് ഇതില്‍ പങ്കെടുത്തു.
സൗഹൃദ സംഗമം
ഐ. ടി, ഷോപ്‌സ് കോമര്‍ഷ്യല്‍ വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.
മൈത്രി സാംസ്‌കാരിക വേദി പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
പൈക്കം ജമാ അത്ത് മുദരീസ് ഉസ്മാന്‍ റാസി ബാഖവി റമദാന്‍ സന്ദേശം നല്‍കി.
ചെങ്കളാ പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, വാര്‍ഡ് മെമ്പര്‍ പി ശൈലജ,
നെല്ലിക്കട്ട
പി ബി എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിസാം ബോവിക്കാനം, പൈക്കം ജമാഅത്ത് പ്രസിഡണ്ട് പി എം മുഹമ്മദ് കുഞ്ഞി ഹാജി,
ഡോ. ഇ അബ്ദുള്ള ക്കുഞ്ഞി,
പി കെ വിനോദ് കുമാര്‍,
ഗിരി കൃഷ്ണന്‍, ഇബ്രാഹിം നെല്ലിക്കട്ട,
ഓ പി ഹനീഫ, മന്‍സൂര്‍ മല്ലത്ത്, ഖാന്‍ പൈക്ക, പി ഡി റഹ്‌മാന്‍, ബി ആര്‍ ഗോപാലന്‍, ബി മൊയ്തീന്‍ കുഞ്ഞി,
എന്‍ ബി ബഡുവന്‍ കുഞ്ഞി, സി എച്ച് വിജയന്‍, ബി സി കുമാരന്‍, ബി എം ഹാരിസ്, റഹ്‌മാന്‍ ചാത്തപ്പാടി, നിത്യന്‍ നെല്ലിത്തല, തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബി കെ ബഷീര്‍ പൈക്ക സ്വാഗതവും ട്രഷറര്‍ ഹനീഫ കരിങ്ങപ്പള്ളം നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ സാമൂഹ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോണരറി ഡോക്ടറേറ്റ് നേടിയ ഡോ. ഇ അബ്ദുള്ളകുഞ്ഞിയെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.




