കരിച്ചേരി വിളക്കുമാടം ശ്രീ വെങ്കിട്രമണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രന്മകലശ മഹോത്സവം 2026മാര്‍ച്ച് 19 മുതല്‍ 28 വരെ

കരിച്ചേരി വിളക്കുമാടം ശ്രീ വെങ്കിട്രമണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രന്മകലശ മഹോത്സവം 2026മാര്‍ച്ച് 19 മുതല്‍ 28 വരെ ഭക്തിയാദരപൂര്‍വ്വം നടക്കുകയാണ്.നൂറ്റാണ്ടു കളുടെ ചരിത്ര പാരമ്പര്യമുള്ള വിളക്കുമാടം ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠ ബ്രന്മകലശം നടന്ന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം,കാല പ്രയാണത്തില്‍ ക്ഷേത്രത്തിന് സംഭവിച്ച ശക്തിക്ഷയ പരിഹാരത്തിന് 2022 ല്‍ നിലവില്‍ വന്ന ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കരിച്ചേരി മോഹനന്‍ നായര്‍ ബേപ്പ് അവര്‍കളുടെ നേതൃത്വത്തില്‍ പതിനഞ്ച് താവഴി തറവാടുകള്‍ അടങ്ങുന്ന ഉണിച്ചൂര്‍ കോവിലകം വട്ടക്കയം കരിച്ചേരി തറവാട്ടoങ്ങളും സേവസമിതി മാതൃ സമിതി,പ്രദേശത്തെ ഭക്ത ജനങ്ങളും യോഗം ചേര്‍ന്ന പ്രകാരം ക്ഷേത്രത്തില്‍ അഷ്ടമംഗല്യ പ്രശ്‌നം നടത്താന്‍ തീരുമാനിക്കുകയും ഉത്തര മലബാറിലെ ജ്യോതിഷ പണ്ഡിതന്‍ ഡോ.വിഷ്ണു ഹെബ്ബാര്‍ ആലക്കോട് അഷ്ടമംഗല്യ പ്രശ്‌ന ചിന്ത നടത്തി ക്ഷേത്രവും ക്ഷേത്രോപദേവ സ്ഥാനങ്ങളും നവികരിച്ച് കൊണ്ട് പുന:പ്രതിഷ്ഠ ബ്രഹ്‌മ കലശo നടത്തണമെന്നപ്രശ്‌ന ചിന്ത പ്രകാരം കരിച്ചേരി ഗംഗാധരന്‍ നായര്‍ മുനിക്കല്‍ ചെയര്‍മാനായും101 അംഗ ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി രൂപികരിക്കുകയും സമയ ബന്ധിതമായി ക്ഷേത്ര നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുകയും ചെയ്തു.തുടര്‍ന്ന് അഡ്വ: എ ബാലകൃഷണന്‍ നായര്‍ ചെയര്‍മാനായും,എം രവിന്ദ്രന്‍ കരിച്ചേരി കണ്‍ വീണറായും, കെ മോഹനന്‍ നായര്‍ ട്രഷററായും പ്രദേശത്തെ മഹത് വ്യക്തിത്വങ്ങള ഉള്‍പ്പെടുത്തിക്കൊണ്ട് 501അംഗ ഉത്സവ കമ്മിറ്റി രൂപികരിക്കുകയും ക്ഷേത്ര നവീകരണ കലശ മഹോത്സവം നടത്താന്‍ കരിച്ചേരി വിളക്കുമാടം ക്ഷേത്രo സഞ്ജമായിരിക്കുകയാണ്. 2026 മാര്‍ച്ച് 19 ന് പുന:പ്രതിഷ്ഠ ബ്രന്മ കലശ മഹോത്സവത്തിന്റെ ഭാഗമായി കരച്ചേരി നിട്ടാം കോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും, പെര്‍ലടുക്കo ശ്രി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രസന്നിധിയിലേക്കുള്ള കലവറ നിറയ്ക്കല്‍ ഹോഷയാത്രയോടു കൂടി കരിച്ചേരി െകാവ്വല്‍ കുണ്ടയില്‍ ശ്രി മഹാവിഷണു ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങോടും കൂടി ആരംഭിക്കുന്ന ഉത്സവാഘോഷം മാര്‍ച്ച് 20ന് വൈകുന്നേരം ബ്രഹ്‌മശ്രി ഐ കെ കേശവ തന്ത്രി,ഐ കെ പത്‌നാഭന്‍ തന്ത്രി, ഐ കെ കൃഷ്ണദാസ് തന്ത്രി, ശ്രീമദ് ശങ്കരാചാര്യ സംസ്ഥാനം ഇടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ത ഭാരതി സ്വാമിജി, മറ്റ് താന്ത്രി വര്യന്‍ന്മാര്‍ക്കും പൂര്‍ണ്ണകുംഭ വരവേല്‍പ്പോട് കൂടി ആരംഭിക്കുന്ന താന്ത്രിക പൂജാദി കര്‍മ്മങ്ങളോടും വിവിധ കലാപരിപാടികളോടും കൂടി കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഉദുമ എം എല്‍ എ സി.എച്ച് കുഞ്ഞമ്പു ഉള്‍പ്പെടെയുള്ള പൗര പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസോടു കൂടി10 ദിവസങ്ങളിലായി,അന്നദാനത്തോട് കൂടി ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു.മാര്‍ച്ച് 25 ന് നൂറ്റിയെട്ട് തേങ്ങ കൊണ്ടുള്ളൂ മഹാഗണപതി ഹോമം തുടര്‍ന്ന് 9:29 മുതല്‍ 11:32 വരെയുള്ള മകീര്യം മൂന്നാം കാലില്‍ ഇടവം രാശി ശുഭ .. മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠ തുടര്‍ന്ന് ഗണപതി ശാസ്താവ് ദുര്‍ഗ്ഗാ ദേവി എന്നീ ഉപദേവന്‍മാരുടെയും പുറത്ത് ഗോപുരത്തില്‍ വിഷ്ന്നു മൂര്‍ത്തി വട്ടക്കയത്ത് ചാമുണ്ഡി നാഗം, ബ്രഹ്‌മ രക്ഷസ് എന്നീ ഉപ സാന്നിധ്യങ്ങളുടെയും പ്രതിഷ്ഠ.ഏപ്രില്‍ ഒന്നിന് രാത്രി 8 മണിക്ക് തെയ്യം കൂടല്‍ രണ്ടിന് രാവിലെ വിഷ്ണു മുര്‍ത്തിയുടെ പുറപ്പാടും പതിനൊന്ന് മണിക്ക് ശ്രീ വട്ടക്കയത്ത് ചാമുണ്ടിയമ്മയുടെ പുറപ്പാട്.

പത്രസമ്മേളനത്തില്‍ ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: എ ബാലകൃഷണന്‍ നായര്‍ ട്രഷറര്‍ കെ മോഹനന്‍ നായര്‍ ബേപ്പ്, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കരിച്ചേരി ഗംഗാധരന്‍ നായര്‍ മുനിക്കല്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ദിവാകരന്‍ കരിച്ചേരി,ക്ഷേത്രസേവാ സമിതി പ്രസി. കരിച്ചേരി ശ്രീധരന്‍ നായര്‍ ചൂരിത്തോട് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top