ദേശീയപാത നിര്‍മ്മാണം: ചട്ടഞ്ചാല്‍-ചെര്‍ക്കള പാത രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു, ഗതാഗതം തിരിച്ചുവിടും, യാത്രാ ദുരിതത്തിനു സാധ്യത

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍-ചെര്‍ക്കള റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കായിരിക്കും അടച്ചിടല്‍. എന്നാല്‍ റംസാന്‍ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് തീരുമാനം മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ട്. നിലവിലെ തീരുമാനപ്രകാരം കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ചട്ടഞ്ചാല്‍ മേല്‍പ്പാലത്തില്‍ പ്രവേശിക്കാതെ സര്‍വീസ് റോഡ് വഴി ചട്ടഞ്ചാല്‍-പരവനടുക്കം റോഡിലൂടെ സഞ്ചരിച്ച് കെ എസ് ടി പി റോഡ് വഴി കാസര്‍കോട്ടേക്ക് പോകണം. മംഗളുരുവില്‍ നിന്നുള്ള വാഹനങ്ങള്‍ അഡുക്കത്ത് വയലില്‍ നിന്ന് സര്‍വീസ് റോഡില്‍ പ്രവേശിച്ച് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നിന്ന് കെ എസ് ടിപി റോഡ് വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകണം. ഗതാഗത നിയന്ത്രണം വിവിധ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ദുരിതമാകും.

Scroll to Top