കുമ്പള.കുമ്പള റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ചും,കാറിലും യാത്രക്കാരെ ഇറക്കാനും,കയറ്റാനും എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതായി പരാതി.റെയില്‍വേ സ്റ്റേഷന്‍ മുന്‍വശമുള്ള റോഡില്‍ സ്ഥാപിച്ച ഉയരം കൂടിയ സ്പീഡ് നിയന്ത്രണ ഹംമ്പും, റെയില്‍വേ ട്രാക്കിലെ ഇരുമ്പ് കമ്പികള്‍ കൊണ്ട് ഉണ്ടാക്കിയ ഡ്രൈനേജ് സംവിധാനം തകര്‍ന്നതും വാഹനങ്ങള്‍ക്ക് മുമ്പിലും,പിറകിലും ഇടിക്കുന്നതായാണ് പരാതി.വാഹനങ്ങളുടെ മുന്‍വശവും, പിന്‍വശവും ഹംമ്പില്‍ തട്ടി കേടുപാടുകള്‍ സംഭവിക്കുന്നതായി ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.
വാഹനങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്താനുള്ള ബുദ്ധിമുട്ട് ഓട്ടോ ഡ്രൈവര്‍മാരും, വാഹനങ്ങളില്‍ എത്തുന്ന യാത്രക്കാരും സ്റ്റേഷന്‍ മാസ്റ്ററോട് പരാതിപ്പെട്ടിട്ടുണ്ട്. വിഷയം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറയുന്നു.
റെയില്‍വേ സ്റ്റേഷന്‍ റോഡ് ടാറിങ് സമയത്തെ ജോലികളിലെ പോരായ്മയാണ് ഇ ങ്ങിനെ സംഭവിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഹംബ് ഉയരത്തിലായതും വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഫോട്ടോ:കുമ്പള റെയില്‍വേ സ്റ്റേഷന്‍ മുന്‍വശം വാഹനങ്ങളൊക്കെ തടസ്സമായി നില്‍ക്കുന്ന ഹംമ്പും തകര്‍ന്നുകിടക്കുന്ന ഡ്രൈനേജ് സംവിധാനവും.




