കാസര്‍ഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടര്‍മാരിലെത്തിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളുമായി ജില്ലാ ഭരണകൂടം ഒരുങ്ങി കഴിഞ്ഞു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പ്രചാരണ പരിപാടി ”വോട്ടായനം 2026 ‘ ന് ഇന്ന് തുടക്കമായി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസര്‍ഗോഡ് വിദ്യാനഗറിലെ കലക്ടറുടെ ചേമ്പറില്‍ സ്വീപിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
സ്വീപ് നോഡല്‍ ഓഫിസര്‍ രതീഷ് പിലിക്കോട് നല്‍കി
നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദ്ദനന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി ഹരിദാസ്, കെ എം കിഷോര്‍ കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന്‍ കെ ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുവജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ സമ്മതിദായകരെയും പോളിംഗ്ബൂത്തിലെത്തിക്കുക എന്നലക്ഷ്യത്തോടെയാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 10 മണിക്ക് കളക്ടറേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ 15 ചിത്രകാരന്മാര്‍ 45 ഓളം ചിത്രങ്ങള്‍ വരച്ച് വോട്ടായനത്തിന് തുടക്കംകുറിക്കും . തുടര്‍ന്ന് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കുമായി മെഹന്തി ഫെസ്റ്റും നടക്കും. മെഹന്ദി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 11മണിയോടെ കോളേജില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 70255 15717 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.




