അഡ്വക്കേറ്റ് വെല്‍ഫയര്‍ സ്റ്റാമ്പ് ഫീ വര്‍ധനവിനെതിരെ കേരള ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി.

അഡ്വക്കേറ്റ് വെല്‍ഫയര്‍ സ്റ്റാമ്പ് ഫീ വര്‍ധനവിനെതിരെ കേരള ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി.

കാസര്‍ഗോഡ്: കേരള ഇടത് സര്‍ക്കാര്‍ കേരള അഭിഭാഷക വെല്‍ഫെയര്‍ ഫണ്ട് ഭേദഗതി 2026 പ്രകാരം സര്‍ക്കുലര്‍ വഴി മാര്‍ച്ച് മാസം 9 ആം തിയ്യതി മുതല്‍ വക്കാലത്ത് ഫീസ് വര്‍ധിപ്പിച്ചതിനെതിരെ കേരള ലോട്ടേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കോടതി കവാടത്തില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി എ ഫൈസല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. സക്കീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.കെ ഷാഫി, അഡ്വ.റിഫാദ്, അഡ്വ.ഹസീബ് എന്നിവര്‍ സംസാരിച്ചു.

     വക്കാലത്ത് ഫയല്‍ ചെയ്യാനുള്ള അഭിഭാഷകന്റെ അവകാശധ്വംസനമാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്ന് അഡ്വ.പി എ ഫൈസല്‍ അഭിപ്രായപ്പെട്ടു. ഇതൊരു സൂചന സമരം മാത്രമാണെന്നും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായ സമരമുറകളിലൂടെ മുന്നോട്ട് പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഡ്വ.സക്കീര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു ല്‍. പരിപാടിയില്‍ അഡ്വ.ഹാരിഫ്, അഡ്വ.നിസാര്‍, അഡ്വ.ഹാരിഫ് പി ഇ, അഡ്വ.ആശിര്‍ അബ്ബാസ്, അഡ്വ.തബ്ഷീറ, അഡ്വ.മുനവര്‍ തബ്ഷീര്‍, അഡ്വ.ഷഫാഫ്, അഡ്വ. നെജില, അഡ്വ.ഉമ്മു അയ്മ എന്നിവര്‍ പങ്കെടുത്തു. അഡ്വ.ജുനൈദ് പരിപാടിയില്‍ നന്ദി പറഞ്ഞു.
Scroll to Top