കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഡിജികേരളം’ പദ്ധതി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചു.
സര്‍വേ പ്രകാരം കണ്ടെത്തിയ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കി മൂല്യനിര്‍ണ്ണയം നടത്തിയതോടു കൂടിയാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ഗ്രാമ പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചത്. 14 നും 65 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ വ്യക്തികള്‍ക്കും ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മറ്റ് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രാപ്തരക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൊഗ്രാല്‍ പുത്തൂര്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ഗ്രാമ പഞ്ചായത്തിന്റെ പ്രഖ്യാപനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ നിര്‍വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കദീജ അബ്ദുല്‍ ഖാദര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജല്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിസാര്‍ കുളങ്കര, ജനപ്രതിനിധികളായ സുലോചന കെ ബി, അസ്മീന ഷാഫി, ഗിരീഷ്, ജുബൈര്യ ശിഹാബ്,സമ്പത്ത് കുമാര്‍, റാഫി എരിയല്‍, സമീമ സാദിഖ്, മല്ലിക,നൗഫല്‍ പുത്തൂര്‍ എന്നിവരും, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാര്‍, പദ്ധതി വളണ്ടിയര്‍മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ പഞ്ചായത്ത് തല ഡിജി കേരളം കോര്‍ഡിനേറ്റര്‍ അനിഷ് കെ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.
സമ്പുര്‍ണ ഡിജിറ്റല്‍ കേരളപ്രഖ്യാപനം നടത്തി.മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്
81