2 ട്രെയിനുകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പ്

തിരുവനന്തപുരം : കാസര്‍കോട് ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന – നാഗര്‍കോവില്‍ – മംഗലാപുരം അമൃത ഭാരത് എക്‌സ്പ്രസിന് നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും മംഗലാപുരം – കന്യാകുമാരി സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസിന് മഞ്ചേശ്വരത്തും സ്റ്റോപ്പ് അനുവദിച്ചു. ഇതിനു പുറമേ തിരുവനന്തപുരം – ബിലാസ്പുര്‍ എക്‌സ്പ്രസിന് ചേര്‍ത്തലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുകയായിരുന്നു.

Scroll to Top