മഞ്ചേശ്വരം സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ബി.ആര്‍.സി മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ ”സമാധാനവും സാഹോദര്യവും നിറഞ്ഞ മനുഷ്യലോകം” എന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. മതസൗഹാര്‍ദ്ദവും സഹോദരത്വവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച ഈ പരിപാടി സംഘാടന മികവുകൊണ്ടും സാംസ്‌കാരിക വൈവിധ്യങ്ങളാലും ശ്രദ്ധേയമായി.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുള്‍ റഹിമാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം ബി. മുഖ്യാതിഥിയായി പങ്കെടുത്തു. മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോര്‍ജ് ക്രാസ്റ്റ സി.എച്ച്. അദ്ധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പ്രകാശന്‍ ടി., അഗസ്റ്റ്യന്‍ ബര്‍ണാഡ്, ചെറുവത്തൂര്‍ ബി.പി.സി സുബ്രഹ്‌മണ്യന്‍ വി.വി., ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി ബി.പി.സി സനല്‍ വെള്ളുവ, ചിറ്റാരിക്കല്‍ ബി.പി.സി ഷൈജു സി., ബേക്കല്‍ ബി.പി.സി അബ്ദുള്‍ സലാം, കുമ്പള ബി.പി.സി ഷീന പി. എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ ഗൗരവവും പ്രാധാന്യവും നല്‍കി.
ബി.ആര്‍.സി കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ മതങ്ങളിലെ സൗഹാര്‍ദ്ദ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാനങ്ങളുടെ ആലാപനം നടന്നു. സാംസ്‌കാരിക പരിപാടികള്‍ വേദിയെ സജീവമാക്കുകയും മതങ്ങള്‍ക്കുമപ്പുറമുള്ള മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം പ്രകടമാക്കുകയും ചെയ്തു.
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ പെരുന്നാളിന്റെ മഹത്വവും അതിലൂടെ ഉയര്‍ത്തിപ്പിടിക്കപ്പെടുന്ന സഹിഷ്ണുത, കാരുണ്യം, മാനവികത എന്നീ മൂല്യങ്ങളും സമൂഹത്തില്‍ ഐക്യവും സൗഹൃദവും വളര്‍ത്തുന്നതിലുള്ള അതിന്റെ പ്രാധാന്യവും വിശദമായി പ്രതിപാദിച്ചു. സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ന്മാര്‍ , സിആര്‍.സി കോ-ഓഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടി സുഗമമായി മുന്നോട്ട് കൊണ്ടുപോയി.
മഞ്ചേശ്വരം ബി.പി.സി പി. രാജഗോപാലന്‍ സ്വാഗതവും ട്രെയിനര്‍ സുമയ്യ നന്ദിയും പ്രകാശിപ്പിച്ചു. മതസൗഹാര്‍ദ്ദത്തിന്റെയും മനുഷ്യ ഐക്യത്തിന്റെയും സുന്ദര സന്ദേശം സമൂഹത്തിലേക്ക് പകരുന്ന വിധത്തില്‍ സംഘടിപ്പിച്ച ഈ ഇഫ്താര്‍ സംഗമം പങ്കെടുത്തവര്‍ക്കെല്ലാം മനസ്സില്‍ നിറഞ്ഞ അനുഭവമായി മാറി.
സംഘാടന മികവില്‍ ശ്രദ്ധേയമായി മഞ്ചേശ്വരം ബി.ആര്‍.സി യുടെ ഇഫ്താര്‍ സംഗമം




