കുമ്പള. എസ്ഡിപിഐ കുമ്പള ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി കുമ്പള ടൗണില്‍ സംഘടിപ്പിച്ച ജനകീയ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കുമ്പള എം.എം റെസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും, വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.
നോമ്പുതുറ പരിപാടിക്ക് എസ്ഡിപിഐ കുമ്പള ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് മന്‍സൂര്‍ കുമ്പള അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പഞ്ചായത്ത് ട്രഷറര്‍ നൗഷാദ് കുമ്പള ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ ഒന്നിച്ചു കൂടിയ ഈ സൗഹൃദ സംഗമം ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പകര്‍ന്നു.
പരിപാടിയില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സവാദ് സി.ഐ, മൊഗ്രാല്‍ പുതൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷമീര്‍, കുമ്പള പഞ്ചായത്ത് മുന്‍ മെമ്പര്‍ അന്‍വര്‍ ആരിക്കാടി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: കുമ്പളയില്‍ എസ്ഡിപിഐ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ.




