കാസര്‍ഗോഡ്. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് കോഴി വില കുതിക്കുന്നു.ഇന്ന് ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 175 രൂപയാണ്.വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ കച്ചവടക്കാര്‍ പറയുന്നുമുണ്ട്.
നേരത്തെ കോഴിക്ക് ആവശ്യക്കാര്‍ കുറഞ്ഞതും,ഫാമുടമകള്‍ ഉല്‍പാദനം കുറച്ചതും കോഴി ക്ഷാമവും,വില കയറ്റത്തിലും കാരണമെന്ന് മൊത്തവിതരണക്കാര്‍ പറയുമായിരുന്നു. ഇന്ന് ആവശ്യത്തിന് കോഴികള്‍ ലഭിക്കുമ്പോഴും വില കുതിച്ചുയരുകയാണ്.ലക്ഷ്യം പെരുന്നാള്‍ വിപണി തന്നെ.
കാസര്‍ഗോഡ്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള,മൊഗ്രാല്‍, ആരിക്കാടി എന്നിവിടങ്ങളിലൊക്കെ 170മുതല്‍ 180 രൂപയാണ് വില. ചിലയിടങ്ങളില്‍ കച്ചവടം പിടിക്കാന്‍ കോഴിക്കട ഉടമകള്‍ ഫാമുകളില്‍ നിന്ന് നേരിട്ട് കോഴി ഇറക്കി വിലകുറച്ച് നല്‍കുന്നുണ്ട്.
റംസാന്‍ സീസണില്‍ ആവശ്യത്തിന് മത്സ്യങ്ങള്‍ ലഭിക്കാതെ പോയതാണ് കോഴിക്ക് വില കൂട്ടാന്‍ കാരണമായത്. പെരുന്നാള്‍ അടക്കുമ്പോള്‍ കോഴി വില 200ല്‍ എത്തുമെന്ന് കച്ചവടക്കാര്‍ സൂചന നല്‍കുന്നുമുണ്ട്.
ഫോട്ടോ:വില വര്‍ദ്ധനവില്‍ കോഴിയിറച്ചി.




