സഹായസ്തം 2026-18 വീല്‍ചെയറുകളുടെ വിതരണം നടത്തി

മൊഗ്രാല്‍ പുത്തൂര്‍: ഐസര്‍ ഫൗണ്ടേഷനും നജീബ് ആന്‍ഡ് മുജീബ് ഫൗണ്ടേഷനും സംയുക്തമായി കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കിവരുന്ന സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെ മൂന്നാം ഘട്ടം മൊഗ്രാല്‍പുത്തൂര്‍ നജീബ് ആന്‍ഡ് മുജീബ് മഹലില്‍ വച്ച് നടന്നു.

കാസര്‍ഗോഡ് എംഎല്‍എ NA നെല്ലിക്കുന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു, സഹായഹസ്തം 2026 എന്ന് പേരിട്ട ഈ പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 6 വീല്‍ചെയറുകളും, രണ്ടാംഘട്ടത്തില്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 48 വീല്‍ചെയറുകളും, മൂന്നാംഘട്ടത്തില്‍ 18 വീല്‍ ചെയറുകളുമാണ് വിതരണം നടത്തിയത്.

ഐസര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് ഷാനില്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു, നജീബ് മുജീബ് സഹോദരങ്ങളുടെ മാതാവ് മറിയമ്മ വീല്‍ചെയര്‍ വിതരണം നടത്തി,

പി എം മുനീര്‍ ഹാജി കമ്പാര്‍, അന്‍വര്‍ അലി ഹുദവി, ഷാഫി ദാരിമി,, മാഷിദ മുഹമ്മദ്, ഖലീല്‍ മാസ്റ്റര്‍, ജവാദ് പുത്തൂര്‍,മൂസാ ബാസിത്, നജ്മുന്നിസ ഷാനില്‍, മാഹിന്‍ കുന്നില്‍, അബ്ദുല്‍ ജലീല്‍, ജാബിര്‍ കുന്നില്‍, ഹംസ പുത്തൂര്‍, ഇഖ്ബാല്‍ സി എച്ച്, ഹമീദ് സി എച്ച് എന്നിവര്‍ പങ്കെടുത്തു
കെ എം ഇര്‍ഷാദ് സ്വാഗതവും വസീം പുത്തൂര്‍ നന്ദിയും പറഞ്ഞു

Scroll to Top