ദേശീയപാതനിര്‍മ്മാണത്തിനിടെയുണ്ടായ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; സുരക്ഷാ വീഴ്ചകള്‍ അന്വേഷിക്കണം: നാസര്‍ ചെര്‍ക്കളം

കാസര്‍കോട് : എന്‍എച്ച് 66 തലപ്പാടി – നീലേശ്വരം ദേശീയപാതയിലെ നിര്‍മ്മാണത്തിനിടയിലുണ്ടായ എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അപകടം വരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും സംവിധാനങ്ങളുംഅവഗണിച്ച നിര്‍മ്മാണ കമ്പനികളുടെ നടപടികള്‍ അന്വേഷണ വിധേയമാക്കണമെന്നും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസര്‍ ചെര്‍ക്കളം ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടവും സര്‍ക്കാറും ഇക്കാര്യത്തില്‍ ഇടപെടണമെന്നും നഷ്ടം കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും നാസര്‍ ചെര്‍ക്കളം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയപാത 66 തലപ്പാടി ചെങ്കള റിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ചെങ്കള നീലേശ്വരം റിച്ച് ഏതാനും മാസങ്ങള്‍ക്കകം പണിപൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഇത്തരം സുരക്ഷാ വീഴ്ചകളിലൂടെ രണ്ടാം റീച്ചില്‍ ഇനി ഒരു അപകടം പോലും ഉണ്ടാവാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തര ഇടപെടല്‍ നടത്തുന്നതിനു വേണ്ടി ജില്ലാ ഭരണകുടം എന്‍എച്ച് അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നിര്‍മ്മാണ കമ്പനികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കണമെന്നും നാസര്‍ ആവശ്യപ്പെട്ടു.
ചെര്‍ക്കള കാസര്‍കോട് റൂട്ടില്‍ ചെര്‍ക്കള-കനിയടുക്കത്തും കാസര്‍കോട്-ചെര്‍ക്കള റൂട്ടില്‍ നുള്ളിപ്പാടി കഴിഞ്ഞും ദേശീയപാതയിലേക്ക്
എന്‍ട്രി അനുവദിക്കണമെന്നും നാസര്‍ ആവശ്യമുന്നയിച്ചു.

Scroll to Top