ചെമ്മനാട് കൊമ്പനടുക്കം മഹലിന് ജി.സി.സി. പ്രവാസി കൂട്ടായ്മ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയിലെ കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് മഹലിലെ പാവപ്പെട്ട രോഗികള്‍ക്ക് കൊമ്പനടുക്കം ജി.സി.സി പ്രവാസി കുട്ടായ്മ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്തു.മഹല്‍ ഭാരവാഹികള്‍ ഇവ സ്വീകരിച്ചു. ഓക്സിജന്‍ മെഷീന്‍, ബൈപാപ് മെഷീന്‍, മെഡിക്കല്‍ കട്ടില്‍, വാട്ടര്‍ ബെഡ് എന്നിവ ഉള്‍പ്പെടുന്ന ഉപകരണങ്ങളാണ് മഹലിന് നല്‍കിയത്. മഹലില്‍ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ഈ ഉപകരണങ്ങള്‍ ആശ്വാസകരമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തീബ് ഹാഫിസ് മുഹമ്മദ് ഷാക്കിര്‍ അബ്റാരി അല്‍ ഖാസിമി പ്രാര്‍ത്ഥന നടത്തി.
മഹല്‍ കമ്മിറ്റി പ്രവാസി കുട്ടായ്മയോട് നന്ദി അറിയിച്ചു.

Scroll to Top