Home Kasaragod മഞ്ചേശ്വരം സബ്ജില്ല സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശിതമായി

മഞ്ചേശ്വരം സബ്ജില്ല സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശിതമായി

by KCN CHANNEL
0 comment

മഞ്ചേശ്വരം സബ്ജില്ല കലോത്സവത്തിന്റെ ലോഗോ എ കെ എം അഷ്‌റഫ് എംല്‍എ പ്രകാശനംചെയ്യുന്നു.

.

മഞ്ചേശ്വരം: നവംബര്‍ 18 മുതല്‍ 21 വരെ മംഗല്‍പാടി ഹയര്‍സെകന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന മഞ്ചേശ്വരം സബ്ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശിതമായി.മംഗല്‍പാടി ഹയര്‍ സെകന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം എം എല്‍ എ എകെഎം അഷ്‌റഫ് ലോഗോ പ്രകാശനം ചെയ്തു. ഡി വൈ എസ് പി സികെ സുനില്‍ കുമാര്‍ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് റുബീന,മഞ്ചേശ്വരം എ ഇ ഒ രാജഗോപാല്‍,സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീകുമാര്‍,ഹെഡ്മാസ്റ്റര്‍ നൗഷാദ്, എച്ച് എം ഫോറം കണ്‍വീനര്‍ ശ്യാം ഭട്ട്,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ്,പിടിഎ പ്രസിഡന്റ് മുഹമ്മദ് ഉപ്പള ഗേറ്റ് പഞ്ചായത്ത് അംഗങ്ങള്‍,വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍,പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കലോത്സവത്തെ വരവേല്‍ക്കാന്‍ വന്‍ സജ്ജീകരണങ്ങളാണ് മംഗല്‍പാടി ഹയര്‍ സെകന്ററി സ്‌കൂളില്‍ഒരുങ്ങുന്നത്.

You may also like

Leave a Comment