Home Kasaragod ജൂനിയര്‍ റെഡ് ക്രോസ്സ് ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു

ജൂനിയര്‍ റെഡ് ക്രോസ്സ് ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു

by KCN CHANNEL
0 comment

മൊഗ്രാല്‍ : ജൂനിയര്‍ റെഡ് ക്രോസ്സ് കുമ്പള സബ്ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ജില്ലാ സെമിനാര്‍ വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡന്റ് അഷ്റഫ് പെര്‍വാഡ് അധ്യക്ഷനായ ചടങ്ങില്‍ എസ്എംസി ചെയര്‍മാന്‍ ആരിഫ് ടി എം,ഇര്‍ഫാന,എഫ് എച്ച് തസ്നീം, ആശാ ലത, എന്നിവര്‍ സംസാരിച്ചു. വിവിധ സെക്ഷനുകളിലായി കുമ്പള സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഖില്‍ കെ,ജെആര്‍ സി ജില്ലാ പ്രസിഡന്റ് ഷെമീര്‍ തെക്കില്‍, എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.വൈകിട്ട് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന സമാധാന റാലിയോടെ പരിപാടി അവസാനിച്ചു.

ഫോട്ടോ: ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ സെമിനാര്‍ പഞ്ചായത്തംഗം റിയാസ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യുന്നു

You may also like

Leave a Comment