കേരള കേന്ദ്ര സര്‍വകലാശാല: വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. പയസ്വിനി ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജിയോ ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏത് രാഷ്ട്രീയ സംഘടനയിലും മതത്തിലും വിശ്വസിച്ചാലും വിദ്യാര്‍ത്ഥികള്‍ മാനവികത ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലിന് എല്ലാവിധ പിന്തുണയും വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, കൗണ്‍സില്‍ പ്രസിഡണ്ട് വിവേക് എം.എസ്., സെക്രട്ടറി സഞ്ജയ് എസ് എന്നിവര്‍ സംസാരിച്ചു.

Scroll to Top