മംഗല്‍പാടി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കുക്കാര്‍ സുവര്‍ണഗിരിപ്പുഴ നാശത്തിന്റെ വക്കില്‍ കയ്യേറ്റങ്ങളും മാലിന്യവും പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നത് കര്‍ഷകര്‍ക്ക് ആധികൂട്ടുകയാണ്.
പുഴ സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. പശ്ചിമഘട്ട മലനിരകളില്‍നിന്ന്, ഉയര്‍ന്ന പ്രദേശമായ ധര്‍മത്തഡ്കയിലെ പൊസഡി ഗുംപെയില്‍നിന്നു നീരുറവകള്‍ ചേര്‍ന്ന് ഒഴുകുന്ന പുഴ ഒരുകാലത്ത് സമ്യദ്ധമായി ഒഴുകിയിരുന്നു. ഇന്ന് പലയിടങ്ങളിലും തോടുപോലെ മെലിഞ്ഞിരിക്കുകയാണ്.
പുഴയോരങ്ങള്‍ കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കൃഷിഭൂമിയാക്കി മാറ്റുന്നതും പുഴയുടെ വീതികുറയാന്‍ കാരണമായി വേനല്‍ കടുക്കുന്നതോടെ പുഴ വറ്റിവരളുന്നത് പ്രദേശത്തെ കിണറുകളിലെ ജലനിരപ്പിനെയും ബാധിക്കുന്നുണ്ട്. പുഴയിലേക്ക് മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും തള്ളുന്നത് പതിവാണ്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പുഴയില്‍ പഴയ കോണ്‍ക്രീറ്റ് തൂണുകള്‍ ഉള്‍പ്പെടെ തള്ളി
പുഴയുടെ അതിരുകള്‍ കൃത്യമായി സര്‍വേ നടത്തി തിട്ടപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ പുഴയുടെ ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം




