ആസ്‌ക്ക് തളങ്കര റമദാന്‍ ക്വിസ് 3.0 സമാപിച്ചു; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

തളങ്കര: വിജ്ഞാനവും ആത്മീയതയും കോര്‍ത്തിണക്കി കഴിഞ്ഞ 25 ദിവസങ്ങളായി ആസ്‌ക്ക് തളങ്കരസംഘടിപ്പിച്ചു വന്ന ആസ്‌ക് റമദാന്‍ ക്വിസ് 3.0 ആവേശകരമായി സമാപ്പിച്ചു.

റമദാന്‍ ഒന്ന് മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന ക്വിസ്മത്സരത്തിന്റെ സമ്മാനവിതരണം ആസ്‌ക് തളങ്കര ക്ലബ്ബില്‍ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങോടെ നടന്നു.

ചടങ്ങില്‍ ആസ്‌ക് തളങ്കര പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു.

ദൈനംദിന വിജയികള്‍ക്കുള്ള ആകര്‍ഷകമായ സമ്മാനങ്ങളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബമ്പര്‍പ്രൈസ് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

വെറുമൊരു മത്സരത്തിനപ്പുറം, ഓരോ ഉത്തരത്തോടൊപ്പവും നല്‍കിയ ആധികാരികമായ വിശദീകരണങ്ങള്‍മത്സരാര്‍ത്ഥികള്‍ക്ക് വലിയ വിജ്ഞാനപ്രദമായ അനുഭവമാണ് സമ്മാനിച്ചത്.

പുതുതായി ക്ലബ്ബിലേക്ക് കടന്നു വന്ന

ഇംതിയാസ് ബോംബയ്ക്കും,നൗഷാദ് ദിനാറിനും സംഘടനയുടെ മെമ്പര്‍ഷിപ്പ് ആസ്‌ക്ക് തളങ്കര പ്രസിഡന്റ്‌റിയാസ് ഇ.എം കൈമാറി.

ചടങ്ങില്‍ അബ്ദുല്‍ റഹീം സൈന്‍, സബൂര്‍ സിറ്റി ടൂര്‍, ഫൈസല്‍ പ്രിന്‍സ്, ഷുഹൈബ്, ബഷീര്‍,

സലീം ഇന്‍ഫോ, നിയാസ് ബി, സമീല്‍,

അസ്ലം, ഷാഫി, താജുദ്ദീന്‍, നൗഷാദ്, സിറാജ് ഖാസിലൈന്‍, ഇംതിയാസ് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ചടങ്ങില്‍ വെച്ച് ബമ്പര്‍ സമ്മാന വിജയിക്ക് സിറ്റി സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്ത സൈക്കിളും, അയോട്ട കമ്പ്യൂട്ടര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌പോണ്‍സര്‍ ചെയ്ത കോഴ്‌സ് വൗച്ചറും വിതരണം ചെയ്തു.

തളങ്കരയിലെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നആസ്‌ക്ക് തളങ്കര വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്ഭാരവാഹികള്‍ അറിയിച്ചു.

ആസ്‌ക്ക് തളങ്കര ജനറല്‍ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും അമീന്‍ നന്ദിയും പറഞ്ഞു.

Scroll to Top