കാസര്‍കോട്: കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് കാസര്‍കോട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. പ്രശാന്ത് കുമാര്‍, ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളംഎന്നിവര്‍ ചേര്‍ന്നാണ് ഉത്തര മലബാര്‍ മേഖലയിലെ റെയില്‍വേ അവഗണനയെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നിവേദനം സമര്‍പ്പിച്ചത്.
കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ഒമ്പത് ട്രെയിനുകളില്‍
പാലക്കാട് കണ്ണൂര്‍
കോയമ്പത്തൂര്‍ കണ്ണൂര്‍ ഏതെങ്കിലും ഒന്ന് മഞ്ചേശ്വരാത്തോ കാസര്‍കോഡോ നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ചു
കൂടാതെ,
പരശുറാം എക്‌സ്പ്രസിന് കുമ്പള, കോട്ടിക്കുളം സ്റ്റോപ്പുകള്‍ അനുവദിക്കുക
മാവേലി എക്‌സ്പ്രസ്, ബാംഗ്ലൂര്‍ എക്‌സ്പ്രസ് എന്നിവയ്ക്ക് മഞ്ചേശ്വരത്ത് , കുമ്പളയിലുംസ്റ്റോപ്പ് അനുവദിക്കുക
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്നിവ കണ്ണൂരില്‍ 18 മണിക്കൂര്‍ നിര്‍ത്തിയിടുന്ന സാഹചര്യം ഒഴിവാക്കി മംഗളൂരുവിലേക്ക് നീട്ടുക
വൈകിട്ട് കോഴിക്കോട് ഭാഗത്തേക്ക് സര്‍വീസ് ഇല്ലാത്ത പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുക
എന്നിവയും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഈ അവസരത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീമതി അശ്വിനി, റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം ഉദ്യോഗസ്ഥര്‍, സ്റ്റേഷന്‍ മാസ്റ്റര്‍
റെയില്‍വേ പോലീസ് സി.ഐ ശശി എം.കെ, റെയില്‍വേ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ വത്സന്‍ കുനിയില്‍, ബിജെപി നേതാക്കളും കാസര്‍കോട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്റെ മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.




