കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന മെഹന്ദി ഫെസ്റ്റ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ IAS ഉദ്ഘാടനം ചെയ്തു

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം SVEEP സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജില്ലയില്‍ നടന്നുവരുന്നു.
കാസര്‍കോട് ഗവ.കോളേജില്‍ വെച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഓക്‌സിലറി ഗ്രൂപ്പ് / കുടുംബശ്രീ /കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത മെഹന്ദി ഫെസ്റ്റ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ IAS ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫിസര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.
ഇലക്ഷന്‍ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍, ADMC കെ.എം കിഷോര്‍ കുമാര്‍, DPM ഷിബി, ആതിര, മറ്റുദ്യോഗസ്ഥര്‍ പങ്കെടുത്തു.

Scroll to Top