മൊഗ്രാലില്‍ ഈദ് ദിനത്തില്‍ ദേശീയവേദി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

ഇന്ത്യയുടെ നയതന്ത്ര-ദേശീയ താല്‍പ്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടിയറ വെക്കുന്നു.
മൊഗ്രാലില്‍ ഈദ് ദിനത്തില്‍ ദേശീയവേദി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

മൊഗ്രാല്‍.ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്ന പശ്ചിമേഷന്‍ യുദ്ധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്താതെ സ്വീകരിക്കുന്ന മൗനം വലിയ ആശങ്കയോടെയാണ് പ്രവാസലോകം നോക്കിക്കാണുന്നതെന്ന് മൊഗ്രാല്‍ ദേശീയവേദി അഭിപ്രായപ്പെട്ടു.ഈദ് ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി മൊഗ്രാല്‍ ടൗണില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

പശ്ചിമേഷന്‍ യുദ്ധം കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക ഘടനയെ തന്നെ ബാധിച്ചിരിക്കുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകമാണ്. യുദ്ധം നീണ്ടാല്‍ ഉണ്ടാകുന്ന പ്രവാസികളുടെ പ്രയാസവും,ജോലി നഷ്ടവും കേരളത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

യുദ്ധവിരുദ്ധ റാലി എം മാഹിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെഡ് എ മൊഗ്രാല്‍,ടി എം ഷുഹൈബ്,ഗഫൂര്‍ പെര്‍വാഡ്,മുഹമ്മദ് അഷ്‌റഫ് സാഹിബ്, എല്‍ ടി മനാഫ്,ബി കെ കലാം,എ എച്ച് ഇബ്രാഹിം,അനീസ് കോട്ട,എംജിഎ റഹ്‌മാന്‍,ടി കെ ജാഫര്‍,കാദര്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.

റാലിക്ക് എം എ മൂസ,ഹമീദ് പെര്‍ വാഡ്,ടി എ ജലാല്‍, ഹസ്സന്‍ ലോന്‍ഡ്രി, അബ്ദുല്‍ റഹ്‌മാന്‍-റഷീദ്, അബ്ദുറഹ്‌മാന്‍ സൂപ്പര്‍,എം എസ് മുഹമ്മദ് കുഞ്ഞി,അഷ്റഫ് ബദ്ര്യാനഗര്‍,ശരീഫ് ദീനാര്‍,ഇസ്മായില്‍ കടവത്ത്,ശരീഫ് ടട്ര,എ എം അബ്ദുല്‍ ഖാദര്‍ ലിബാസ്,എസ് കെ സലിം,നവാസ് മൊഗ്രാല്‍,റൗഫ് മൊഗ്രാല്‍,മുഹമ്മദ് കുത്തുബീനഗര്‍, പള്ളികുഞ്ഞി,എം എം ഫക്രുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതവും,ടി കെ അന്‍വര്‍ നന്ദി പറഞ്ഞു.

ഫോട്ടോ:ഈദ് ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി.

Scroll to Top