കാസര്‍കോട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ വനിതാ ഫോറം രൂപീകരിച്ചു. ഡിസംബര്‍ അവസാനം മുതല്‍ നടക്കാനിരിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയിപ്പിക്കാന്‍ വനിതാ ഫോറം രൂപീകരണ യോഗം തീരുമാനിച്ചു. സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി ഒ.എസ്.എയില്‍ സജീവമാക്കാന്‍ വേണ്ടി പ്രയത്നിക്കും.
യോഗം ഒ.എസ്.എ വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്നു വിഷയാവതരണം നടത്തി. മഹമൂദ് വട്ടയക്കാട്, ആയിഷ, മൈമൂന, ഷബാന, മിസിരിയ ടി.എച്ച്, സൗദ റഫീഖ്, ആബിദ, അബ്ദുല്ല ടി.എ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ശ്രീജ സുനില്‍ സ്വാഗതവും, ജോ.കണ്‍വീനര്‍ അനീസ എന്‍.എച്ച് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : താഹിറ (ചെയര്‍ പേഴ്സണ്‍), ജയലക്ഷ്മി ടീച്ചര്‍, ആയിഷ കമാല്‍ (വൈസ് ചെയര്‍പേഴ്സണ്‍) ശ്രീജ സുനില്‍ (കണ്‍വീനര്‍) അനീസ എന്‍.എച്ച്, ഷഹനാസ് റൗഫ് (ജോ.കണ്‍വീനര്‍) ഫസീല അബ്ദുല്ല (ട്രഷറര്‍)