Home Kasaragod ഡോ. ബി. നാരായണ നായിക്കിന് ഐ. എം. എ. സംസ്ഥാന യൂണിറ്റ് അവാര്‍ഡ്

ഡോ. ബി. നാരായണ നായിക്കിന് ഐ. എം. എ. സംസ്ഥാന യൂണിറ്റ് അവാര്‍ഡ്

by KCN CHANNEL
0 comment

നിരന്തരമായ പ്രവര്‍ത്തനത്തിന്റെ അശ്രാന്തമായ സംഘാടന സാരഥിക്ക് സംസ്ഥാന സ്ഥാപനത്തിന്റെ അംഗീകാരം

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന ജനകീയ ഡോക്ടര്‍ ഐഎംഎ കാസര്‍കോട് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ബി നാരായണ നായിക്കിനുള്ള അംഗീകാരമായി ഐഎംഎ കേരള സ്റ്റേറ്റ് യൂണിറ്റ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു.
ഐ. എം. 2023-24 ലെ കേരള സംസ്ഥാന ഘടകത്തിന്റെ മികച്ച നേതൃ പുരസ്‌കാരം(IMA State Outstanding Leadership Award 2023-24)നവംബര്‍ 9 ന് തൃശ്ശൂരില്‍ സമ്മാനിക്കും. തൃശൂര്‍ ഹോട്ടല്‍ ഹായത് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കും.

എണ്‍മകജ് പഞ്ചായത്തിലെ എല്‍ക്കാന ബാലെഗുളി. പരേതനായ രാമ നായിക് ലക്ഷ്മിയുടെ മകന്‍ നാരായണ നായ്ക്ക. 1993ല്‍ കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ചേര്‍ന്നു. കാസര്‍കോട് വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം 2008ല്‍ സ്ഥാനക്കയറ്റത്തോടെ കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം തലവനായി നിയമിതനായി. 2022 ഡിസംബര്‍ 31-ന് സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ്ആയി സര്‍വീസില്‍ നിന്ന് വിരമിച്ചു.

സര്‍ഗാത്മകവും സജീവവുമായ ഒരാള്‍ക്ക് വിരമിക്കേണ്ടതില്ല എന്നതിന്റെ പ്രതീകം, കാസര്‍ഗോഡിലെ പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് എന്ന നിലയില്‍ നാട്ടിലെ മുഴുവന്‍ ആളുകളും സ്‌നേഹിക്കുന്ന ഒരു ഡോക്ടര്‍. സംഘടനയ്ക്കും, സമുദായത്തിന്,സമൂഹത്തിനുമായി തന്റെ സമയത്തിന്റെ ഭൂരിഭാഗവും നീക്കിവച്ച്, പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം കാസര്‍കോട് ഐഎംഎ യൂണിറ്റിനെ ഉയര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. IMA, IAP സംഘട്ടനെങ്ങളില്‍ ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ സംബന്ധമായ നിരവധി പരിപാടികളുടെ സാരഥിയാണ്, നൂരിലധികം ബി എല്‍ എസ് ക്ലാസ്സ് ഗള്‍ സംഘടിപ്പിച്ചു അഴിയായിരത്തില്‍ അധിക ആളുകളെ ബി എല്‍ എസ് പരിസിലിപ്പിച്ചു
ഐ. എം. എ കാസര്‍കോട് ജില്ലാകണ്‍വീനര്‍ . , റോട്ടറി ക്ലബ് കാസറഗോഡ് പ്രസിഡന്റ് നിരവധി പരിശീലനങ്ങളുടെയും പ്രഭാഷണങ്ങളുടെയും റിസോഴ്‌സ് പേഴ്‌സണായ ഡോ. സാമൂഹികവും സംഘടനാപരവുമായ രംഗങ്ങളിലെ അക്ഷീണം പ്രയത്‌നത്തിന്റെ ചാമ്പ്യനാണ് ഡോക്ടര്‍ ബിനാരായണനായിക്.

You may also like

Leave a Comment