46
തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയാല്‍ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നവീന്‍ ബാബുവിന്റെ വിഷയത്തില്‍ ഒറ്റ നിലപാടേയുളളു. പാര്‍ട്ടിയും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.