Home Kerala തൃശൂര്‍ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും, ശോഭാ സുരേന്ദ്രനുമായി ഭിന്നതയില്ലെന്നും സി കൃഷ്ണകുമാര്‍

തൃശൂര്‍ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും, ശോഭാ സുരേന്ദ്രനുമായി ഭിന്നതയില്ലെന്നും സി കൃഷ്ണകുമാര്‍

by KCN CHANNEL
0 comment

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍് പറഞ്ഞു. തൃശൂര്‍ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും.ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല.യുവമോര്‍ച്ചയില്‍ തുടങ്ങി ഒപ്പം പ്രവര്‍ത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപ്പോയതല്ല.ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

UDF കണ്‍വെന്‍ഷന്‍ നടത്തിയത് അതിര്‍ത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്.പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല.പാലക്കാട് UDF ന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയില്‍ പോയി കണ്‍വെന്‍ഷന്‍ നടത്തി.പാലക്കാട് സിപിഎം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വന്ന സരിന്‍ പോലും സമ്മതിച്ചു.ബിജെപിക്ക് കല്‍പ്പാത്തിയില്‍ പൂരം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.കല്‍പ്പാത്തിയിലെ വോട്ടുകള്‍ ബിജെപിയുടേത് എന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു

You may also like

Leave a Comment