പുത്തിഗെ: ആസ്പത്രിയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ചാക്കില്‍
കെട്ടി റോഡരികില്‍ തള്ളിയവര്‍ ഒടുവില്‍ കുടുങ്ങി. മാലിന്യം തള്ളിയവരെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതരും നാട്ടുകാരും. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ അനന്തപുരത്താണ് സംഭവം. കഴിഞ്ഞദിവസം മാലിന്യക്കെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്തംഗം സതീശനെ വിവരമറിയിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭാ പരിധിയിലെ സ്വകാര്യ ആസ്പത്രിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെത്തി. രേഖകളില്‍ കണ്ടിരുന്ന ഫോണ്‍നമ്പര്‍ ഉപയോഗിച്ച് ആസ്പത്രിയുമായി ബന്ധപ്പെട്ടു. ആസ്പത്രിമാലിന്യം ശേഖരിച്ച് സംസ്‌കരിക്കാന്‍ ചുമതലപ്പെടുത്തിയവരാണ് പിന്നിലെന്ന് മനസ്സിലായി. അവരെക്കൊണ്ടുതന്നെ മാലിന്യം നാട്ടുകാര്‍ തിരികെയെടുപ്പിച്ചു.
ആശുപത്രിമാലിന്യം റോഡരികില്‍ തള്ളി; പീന്നീട് തിരിച്ചെടുപ്പിച്ചു




