Home Gulf എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്ടാം തവണയും ഖത്തറിന്റെ അക്രം അഫീഫിന്

എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്ടാം തവണയും ഖത്തറിന്റെ അക്രം അഫീഫിന്

by KCN CHANNEL
0 comment

2023/24 സീസണിലെ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്. രണ്ടാം തവണയും എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ഇതോടെ അഫീഫ് സ്വന്തമാക്കി. സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് പീസ് പാലസില്‍ നടന്ന എഎഫ്‌സി വാര്‍ഷിക അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
ജോര്‍ദാനിലെ യസാന്‍ അല്‍ നൈമത്തിനെയും, കൊറിയന്‍ റിപ്പബ്ലിക്കിന്റെ സിയോള്‍ യംഗ്-വുവിനെയും പരാജയപ്പെടുത്തിയാണ് അക്രം അവാര്‍ഡ് നേടിയത്. 2019ലാണ് അക്രം ആദ്യ എഎഫ്‌സി പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയത്. (Qatar’s Akram Afif wins AFC Player of the Year award for second time)

ജപ്പാന്റെ ഹിഡെറ്റോഷി നകാറ്റ (1997, 1998), ഉസ്ബെക്കിസ്ഥാന്റെ സെര്‍വര്‍ ഡിജെപറോവ് (2008, 2011) എന്നിവര്‍ക്ക് ശേഷം ഒന്നിലധികം തവണ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുന്ന പ്ലെയേറാണ് അക്രം. മോസ്റ്റ് വാല്യൂയബിള്‍ പ്ലെയര്‍, യിലി ടോപ് സ്‌കോറര്‍ എന്നീ പുരസ്‌കാരങ്ങളും അക്രം സ്വന്തമാക്കി.

അതേസമയം, എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 അപ്പ്രീസിയേഷന്‍ അവാര്‍ഡ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും (ക്യു.എഫ്.എ) നേടി. ഏഷ്യയിലെ പ്രധാന മത്സരമായ എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 മത്സരത്തിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയതിനാണ് നേട്ടം. ക്യു.എഫ്.എ പ്രസിഡന്റ് ജാസിം റാഷിദ് അല്‍ ബുഹൈനാന്‍ ഏറ്റുവാങ്ങി. എ.എഫ്.സി പ്രസിഡന്റ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് അവാര്‍ഡ് നല്‍കിയത്.

You may also like

Leave a Comment