മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫ് നാമനിര്‍ദ്ദേശ പത്രിക നല്‍കി

ഉപ്പള.ആയിരകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ നേതാകള്‍ക്കൊപ്പമെത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫ്
ഉപ വരാധികാരിയായ മഞ്ചേശ്വരം തഹസില്‍ദാര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കി.
രാവിലെ പതിനൊന്നോടെയായിരുന്നു പത്രിക സമര്‍പ്പിച്ചത്.
രാവിലെ ഉപ്പള സി.എച്ച്. സൗധത്തില്‍ പ്രവര്‍ത്തകരെ കണ്ട് ശേഷം പ്രകടനമായി എത്തിയായിരുന്നു പത്രിക നല്‍കിയത്.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാര്‍ അസീസ് മെരിക്കെ, കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ,ടി.എ മൂസ, ജെ.സോമശേഖര, ലക്ഷ്മണ്‍ പ്രഭു, എ.കെ ആരിഫ്, സൈഫുള്ള തങ്ങള്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം.

Scroll to Top