നിയമസഭ തെരഞ്ഞെടുപ്പ്; പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍

1606 വീതം പ്രിസൈഡിങ് ഓഫിസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരെയും നിയമ

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടന്നു. ജില്ലയില്‍ ആകെ 1146 ബുത്തുകളിലേക്കുള്ള പോളിങ് ചുമതലകള്‍ക്കായി 1606 പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചു. ഇതില്‍ 868 സ്ത്രീകളും 738 പുരുഷന്മാരുമാണുള്ളത്. ജില്ലയില്‍ നിയമിച്ച ഫസ്റ്റ് പോളിങ് ഓഫിസര്‍മാരുടെ എണ്ണവും 1606 ആണ്. ഇതില്‍ 1020 സ്ത്രീകളും 586 പുരുഷന്മാരുമുണ്ട്. 3212 പോളിങ് ഓഫിസര്‍മാരെ നിയമിച്ചതില്‍ 2047 സ്ത്രീകളും 1155 പുരുഷന്മാരുമാണുള്ളത്.

ആവശ്യമായ ഉദ്യോഗസ്ഥമെക്കാള്‍ 40 ശതമാനം കൂടുതല്‍ ഉദ്യോഗസ്ഥരെയാണ് പോളിങ് ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ എ.ഡി.എം കെ.വി. ശ്രുതി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.എന്‍. ഗോപകുമാര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. ലിന, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top