കാസര്‍കോട്ട് രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ചൂടു കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്;യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ജാഗത്രയ്ക്ക് നിര്‍ദ്ദേശം

കാസര്‍കോട്: സംസ്ഥാനത്തെ 12 ജില്ലകളില്‍ മാര്‍ച്ച് 23 മുതല്‍ 26 വരെ മൂന്നു ഡിഗ്രി ചൂട് വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഏറണാകുളം ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ ചുട് കുടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ കുട്ടിച്ചേര്‍ത്തു.

Scroll to Top