കടവത്ത് കോട്ടക്കുന്ന് റോഡിനായി പ്രദേശവാസികള്‍ സമരത്തിലേക്ക് നാളെ പന്തംകൊളുത്തി പ്രകടനം
മൊഗ്രാല്‍ പുത്തൂര്‍: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിന്റെ ദുരവസ്ഥക്ക് അ
റുതിവരുത്തണമെന്നാവശ്യപ്പെട്ട് കോട്ടക്കുന്ന് നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാലങ്ങളായു ള്ള ജനങ്ങളുടെ ദുരിതയാത്രക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അ നിശ്ചിതകാല സമരത്തിന് നാട്ടുകാര്‍ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം ചേര്‍ന്ന ബഹുജന കണ്‍വെന്‍ ഷനില്‍ റോഡ് ഉപരോധം, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമാപരിപാടികള്‍ക്കായി ജന കീയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പ്രതിഷേധപ്പന്തല്‍ ഉദ്ഘാടനവും പന്തംകൊ ളുത്തി പ്രകടനവും നടക്കും.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ റോഡ് പൂര്‍ണമായും തകര്‍ന്ന് വലിയ കുഴികള്‍ മുപ് പ്പെട്ടിരിക്കുകയാണ്. കാല്‍നടപോലും ദുഷ്‌കരമായ ഈ പാതയിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍കഴിയാത്ത അവസ്ഥയാണ്. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങാന്‍ കോട്ടക്കുന്ന് നിവാസികള്‍ നിര്‍ബന്ധിതരായത്.




