മംഗല്‍പ്പാടി, അടുക്കയില്‍ നിര്‍ത്തിയിട്ട മീന്‍ ലോറി മോഷണം പോയി

കാസര്‍കോട്: മംഗല്‍ പ്പാടി, അടുക്കയില്‍ നിര്‍ത്തിയിട്ട മീന്‍ ലോറി മോഷണം പോയതായി പരാതി. അടുക്കയിലെ എം. സക്കറിയ നല്‍കി പരാതിപ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെഡ് .എം.എസ് ഫിഷ് സര്‍വ്വീസ് ഓഫീസിനു സമീപത്ത് നിര്‍ത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാത്രി 11.30 മണിക്കും 22 ന് രാവിലെ എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി സി.സി.ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു.

Scroll to Top