Home Kasaragod നീലേശ്വരം വീരര്‍ കാവ് വെടിക്കെട്ട് അപകട സ്ഥലവും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു

നീലേശ്വരം വീരര്‍ കാവ് വെടിക്കെട്ട് അപകട സ്ഥലവും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു

by KCN CHANNEL
0 comment

പുരാരേഖ പുരാവസ്തു മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നീലേശ്വരം വീരര്‍ കാവ് വെടിക്കെട്ട് അപകടം നടന്ന സ്ഥലവും പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളെയും സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, മിംസ് ആശുപത്രി തുടങ്ങിയ ആശുപത്രികളില്‍ കഴിയുന്നവരെയാണ് മന്ത്രി സന്ദര്‍ശിച്ചത്.
വെടിക്കെട്ട് അപകടത്തില്‍ പെട്ടവരുടെ ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു .
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മറ്റിവെച്ചാണ് മന്ത്രി ജില്ലയില്‍ എത്തിയത്. കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെപി ജയരാജന്‍ , പ്രമോദ് കരുവളം കൂലേരി രാഘവന്‍, ജനാര്‍ദ്ദനന്‍, പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഷജീര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

You may also like

Leave a Comment