Home Sports ആര്‍സിബിയെ നയിക്കാന്‍ വിരാട് കോലി

ആര്‍സിബിയെ നയിക്കാന്‍ വിരാട് കോലി

by KCN CHANNEL
0 comment

സിറാജ് പുറത്ത്, രാഹുല്‍ വന്നേക്കും! നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ
ഈ സീസണില്‍ വിരാട് കോലി ആര്‍സിബിയെ നയിക്കാനെത്തും. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിട്ട കെ എല്‍ രാഹുലിനെ തിരികെ ടീമിലെത്തിക്കാനും ടീമിന് പദ്ധതിയുണ്ട്.

ബെംഗളൂരു: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ മാത്രം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് അതില്‍ പ്രധാനി. 21 കോടിയാണ് ആര്‍സിബിക്കായി മുടക്കിയത്. രജത് പടിധാര്‍ (11 കോടി), യഷ് ദയാല്‍ (അഞ്ച് കോടി) എന്നിവരേയും ആര്‍സിബി നിലനിര്‍ത്തി. ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടു. മൂന്ന് ആര്‍ടിഎം ഓപ്ഷന്‍ ആര്‍സിബിക്ക് ബാക്കിയുണ്ട്. 83 കോടി പേഴ്സില്‍ അവശേഷിക്കുന്നു. ഈ സീസണില്‍ വിരാട് കോലി ആര്‍സിബിയെ നയിക്കാനെത്തും. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിട്ട കെ എല്‍ രാഹുലിനെ തിരികെ ടീമിലെത്തിക്കാനും ടീമിന് പദ്ധതിയുണ്ട്.

You may also like

Leave a Comment