കാസറഗോഡ്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍ കവര്‍ച്ചാ കേസുകളില്‍ പ്രതികളെ പിടികൂടി പോലീസ്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടിച്ചരലില്‍ വീട് കുത്തിത്തുറന്ന സംഘവും, കുമ്പളയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലോറി മോഷ്ടിച്ച സംഘവുമാണ് പോലീസിന്റെ പിടിയിലായത്.
- അമ്പലത്തറയില്‍ ‘ഷട്ടര്‍ ജലീലും’ സംഘവും കുടുങ്ങി
അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടിച്ചരലിലെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായത്. പാലക്കാട് നെന്മാറ സ്വദേശി ഷട്ടര്‍ ജലീല്‍, മംഗലംഡാം സ്വദേശി വിശ്വനാഥന്‍ എന്നിവരെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 26-ന് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വാതില്‍ തകര്‍ത്ത് അകത്തുകയറിയ പ്രതികള്‍ ലാപ്‌ടോപ്പും ക്യാമറയുമടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നിരുന്നു. ബൈക്കില്‍ കറങ്ങി നടന്ന് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തെളിവെടുപ്പിനിടെ പ്രതികള്‍ കവര്‍ച്ചാ രീതികള്‍ പോലീസിനോട് വിവരിച്ചു. - മംഗല്‍പാടിയില്‍ ലോറി മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍
മംഗല്‍പാടി അടുക്കയിലെ ZMS ഫിഷ് സര്‍വീസ് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന ലോറി (KL 11 AZ 2317) മോഷ്ടിച്ച കേസില്‍ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഇടനാട് സ്വദേശി മുഹമ്മദ് റിസ്വാന്‍ (20), പുത്തിഗെ സ്വദേശി അബ്ദുള്ള എ.പി (32) എന്നിവരാണ് പിടിയിലായത്.
മാര്‍ച്ച് 21-ന് രാത്രി നടന്ന മോഷണത്തില്‍ കുമ്പള എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെയും സബ് ഇന്‍സ്പെക്ടര്‍ സനീതിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 303 പ്രകാരം കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




