കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പുത്തിഗെ ഡിവിഷന്‍ കെ എ മുഹമ്മദ് ഹനീഫ് സിപിഐഎം സ്ഥാനാര്‍ത്ഥി

പുത്തിഗെ കെ എ മുഹമ്മദ് ഹനീഫ് (56) സിപിഐ എം ജില്ലാ കമ്മറ്റി അംഗം. കര്‍ഷകസംഘം കാസര്‍കോട് ഏരിയാകമ്മിറ്റി അംഗവും കാംകോസ് സൊസൈറ്റി വൈസ് പ്രസിഡന്റുമാണ്. യുവജന സംഘടന പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് സജീവമായി. സിപിഐ എം ചെങ്കള, സിവില്‍ സ്റ്റേഷന്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്. മൂന്നുതവണ സിപിഐ എം കാസര്‍കോട് ഏരിയാസെക്രട്ടറിയായി. കര്‍ഷകസംഘം കാസര്‍കോട് ഏരിയാപ്രസിഡന്റ, ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നായന്മാര്‍മൂല പാണലം സ്വദേശിയാണ്. ഭാര്യ: ആയിഷ പെര്‍ള (ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: ഡോ. ഫാത്തിമത്ത് ആഷിബി, ഖദീജത്ത് അഫ്രി, അയിഷത്ത് അല്‍ഫി.

Scroll to Top