കാസര്‍കോട് ജില്ല ശിശുക്ഷേമ സമിതിയും ജില്ലാ ഭരണ സംവിധാനവും സംഘടിപ്പിച്ച ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ റാലി വിദ്യാനഗര്‍ അസാപ്പ് പരിസരത്ത് എ എസ് പി ഡോ. നന്ദഗോപന്‍ ഐ പി എസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ശിശുദിന റാലിയില്‍ കുട്ടികളുടെ പ്രസിഡന്റ്
കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളുടെ സ്പീക്കര്‍ കുട്ടികളുടെ പ്രതിപക്ഷ നേതാവ് എന്നിവര്‍ പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. വിദ്യാര്‍ത്ഥിപൊതുസഭയും കുട്ടികളുടെ പ്രധാനമന്ത്രി ബി എം ഖദീജത്ത് ഹസ്വ ഉദ്ഘാടനം ചെയ്തു.
ഡപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ് ശിശുദിന സന്ദേശം നല്‍കി. വര്‍ണ്ണാഭമായ റാലിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു
ശിശുദിനാഘോഷം വര്‍ണാഭമായി കുട്ടികളുടെ റാലി കാസര്‍കോട് ജില്ല ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും നേതൃത്വം നല്‍കി




