പേരാലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാ ഹ്വാനവുമായി ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

കുമ്പള. യുഡിഎഫിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ പേരാലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാ ഹ്വാനവുമായി ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനത്തില്‍ ഇവിടത്തെ 70 ഓളം വീടുകളെ പേരാല്‍ വാര്‍ഡില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ഫ്‌ലക്‌സ് ബോര്‍ഡില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. നാട്ടുകാരുടെ അഭിപ്രായം ആരായാതെ ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രം നോക്കിയാണ് വാര്‍ഡ് വിഭജനം നടത്തിയതെന്നും, പേരാല്‍ വാര്‍ഡിലെ ഒരുഭാഗത്ത് മൊഗ്രാല്‍ കെ കെ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാ ണെന്നും ഫ്‌ലക്‌സ് ബോര്‍ഡില്‍ സൂചിപ്പിക്കുന്നുണ്ട്.

കെ കെ പുരവുമായി യാതൊരു ബന്ധവുമില്ലാത്ത പേരാല്‍ പ്രദേശത്തെയാണ് പേരാല്‍ വാര്‍ഡില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കിയതെ ന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ട്. ചിതമായ ഇടപെടല്‍ ബന്ധപ്പെട്ടവര്‍ നടത്തിയില്ലായെ ങ്കില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ഫോട്ടോ:നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാ ഹ്വാനം ചെയ്ത് പേരാലില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ്.

Scroll to Top