സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: വയനാട് സ്വദേശി കുമ്പളയില്‍ പിടിയില്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: വയനാട് സ്വദേശി കുമ്പളയില്‍ പിടിയില്‍.

കുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കല്പറ്റ എമിലി സ്വദേശിയും നിലവില്‍ ബദൂര്‍ ഷേണിയില്‍ താമസക്കാരനുമായ അത്തുനില്‍ ഫക്‌സിസ് (22) ആണ് പിടിയിലായത്.
കഴിഞ്ഞ മാര്‍ച്ച് 24-ന് വൈകുന്നേരം 3:50-ഓടെ പുത്തിഗെ ഗ്രാമത്തിലെ മരക്കാട് മുഗു റോഡിലായിരുന്നു സംഭവം. സ്‌കൂള്‍ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി, താന്‍ ഓടിച്ചിരുന്ന ചുവന്ന കാര്‍ (KL 14 AE 8047) നിര്‍ത്തി ലൈംഗിക ഉദ്ദേശത്തോടു കൂടി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
കുമ്പള സബ് ഇന്‍സ്പെക്ടര്‍മാരായ സനീത്, അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Scroll to Top