ബെദിര സംസംനഗര്‍ പ്രദേശത്ത് കൈപ്പിടി (Hand Rail) സ്ഥാപിക്കണം – യൂത്ത് ലീഗ് നിവേദനം നല്‍കി

ബെദിര: കാസര്‍ഗോഡ് നഗരസഭ പരിധിയിലെ ബെദിര സംസംനഗര്‍ പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി കൈപ്പിടി (Hand Rail) സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ബെദിര യൂണിറ്റ് കമ്മിറ്റി കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി.
പ്രദേശത്ത് റോഡിന് സമീപമുള്ള അപകടസാധ്യത കണക്കിലെടുത്ത് കൈപ്പിടി സ്ഥാപിക്കുന്നത് അനിവാര്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മഴക്കാലത്ത് വഴുക്ക് കൂടുന്നതിനാല്‍ അപകട സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി Hand Rail സ്ഥാപിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശാഖ ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിര നിവേദനം മുന്‍സിപല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന്
കൈമാറി ചെയര്‍മാന്‍ ഹനീഫ ,
മുന്‍സിപ്പല്‍ സെക്രട്ടറി ശാക്കിര്‍ ബെദിര , സലാം പി വി ബെദിര , റശീദ് ബെദിര , നിഹാല്‍ ബെദിര , സിനാന്‍ ശിഹാബി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top